ഡല്‍ഹി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീല്‍ നടത്തിയ വിവാദ കശ്മീര്‍ പരാമര്‍ശ കേസില്‍ അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചതായി ഡല്‍ഹി പൊലീസ്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതല. സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായി പരാതിക്കാരന്‍ ജി.എസ് മണിയെ ഡല്‍ഹി പൊലീസ് അറിയിച്ചു.
പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ഇന്ത്യന്‍ അധീന കശ്മീര്‍ എന്നുമായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
അതിനിടെ, ജലീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്നു പരിഗണിക്കും. അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലാണ് ഹര്‍ജി പരിഗണിക്കുന്നത്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.