ഒരു മാസത്തെ ഫോണ്‍ബില്ല് അരലക്ഷം രൂപയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മന്ത്രി പദമേറ്റെടുത്ത പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ല് 37,299 രൂപയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ തുക സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍ സെപ്തംബര്‍ മാസത്തെ തുക 53,445 രൂപയായിരുന്നു. ഇതിന് കാരണമായത് സെപ്റ്റംബര്‍ മാസത്തിലെ ബ്രിക്‌സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഡ്യന്‍ ഡെലിഗേഷനില്‍ അംഗമായി റഷ്യയിലെ ബോഷ്‌കോട്ടോസ്താനിലേക്കാണ് പോയത്. നാല് ദിവസം നീണ്ടു നിന്ന യാത്രയില്‍ റോമിംഗ് സൗകര്യം ഔദ്യോഗിക ഫോണില്‍ ലഭ്യമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലേക്കും മറ്റും ബന്ധപ്പെട്ടതുമൂലമുള്ള തുകയാണിത്. എന്നാല്‍ ഇത്രയും തുക വരുമെന്ന് കരുതിയില്ല. ബില്ല് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരോട് വിളിച്ചുചോദിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: