X
    Categories: keralaNews

കെ.ടി ജലീല്‍: വ്യാജവിശുദ്ധന്റെ മുഖംമൂടി പൊളിഞ്ഞു വീഴുമ്പോള്‍

കോഴിക്കോട്: അധികാരമോഹത്തിന്റെ പേരില്‍ വളര്‍ത്തിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് അതിന്റെ നേതാക്കളെ മുഴുവന്‍ അഴിമതിക്കാരാക്കി കേരള രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത കെ.ടി ജലീലെന്ന വ്യാജ വിശുദ്ധന്റെ ആദര്‍ശപോയ്മുഖം പൊളിഞ്ഞു വീഴുന്ന കാലത്തിന്റെ കാവ്യനീതിയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം കാണുന്നത്. കേവലം അധികാരമോഹത്തിനപ്പുറം ജലീല്‍ ഉയര്‍ത്തിയ നിലപാടുകളെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. അഴിമതി വിരുദ്ധനായി രംഗപ്രവേശനം ചെയ്ത മന്ത്രി കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കത്തില്‍ ബിനാമിയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

തനിക്ക് ഒന്നും ഒളിക്കാനില്ല എന്നും എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഒരു കള്ളനെപ്പോലെ പരുങ്ങിയാണ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നിലെത്തിയത്. ഔദ്യോഗിക വാഹനത്തില്‍ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി സ്വകാര്യ വാഹനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്. യുഎഇ കോണ്‍സുലേറ്റിലെത്തിയ 40 പെട്ടികളെ കുറിച്ചും സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ കുറിച്ചുമാണ് ഇഡി പ്രധാനമായും ചോദിച്ചത്.

പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജലീലിനെയും ചോദ്യം ചെയ്യുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: