തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച തിരുവോണനാളില്‍ അതിനെക്കുറിച്ച് മിണ്ടാതെ പായസത്തിന്റെ മധുരത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് കെ.ടി ജലീലിനെതിരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം. തിരുവോണനാളില്‍ മുഖ്യമന്ത്രി കൊടുത്തയച്ച പായസത്തെ കുറിച്ചായിരുന്നു ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തിരുവോണനാളില്‍ രാവിലെ വന്ന വിളികളില്‍ ഒന്ന് ക്ലീഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടന്‍ ഞാനദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്നു. ”തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ’, അദ്ദേഹത്തിന്റെ ചോദ്യം.’അതെ’എന്ന എന്റെ മറുപടി. സ്‌നേഹമസൃണമായ ക്ഷേമാന്വേഷണത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു; ‘പായസം കൊടുത്തയക്കുന്നുണ്ട്’. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തില്‍ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി-ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതിനെതിരെയാണ് സിപിഎം നേതൃത്വത്തില്‍ തന്നെ എതിര്‍പ്പുണ്ടായത്. രണ്ട് സഖാക്കള്‍ ദാരുണമായി കൊല്ലപ്പെട്ട ദിവസം അതിനെക്കുറിച്ച് മിണ്ടാതെ പായസം വിളമ്പിയത് ആഘോഷിക്കുകയാണ് ജലീല്‍ എന്നാണ് വിമര്‍ശം.