X

വീട്ടിലെന്ന് ഓഫീസ്, ഓഫീസിലെന്ന് കുടുംബം; ശരിക്കും ജലീല്‍ എവിടെ എന്നതില്‍ വ്യക്തതയില്ല

 

മലപ്പുറം: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടുമ്പോഴും മന്ത്രി ജലീല്‍ എവിടെയെന്നതില്‍ വ്യക്തതയില്ല. മലപ്പുറം വളാഞ്ചേരിയിലെ കാവുംപുറത്തെ വസതിയിലാണ് ജലീല്‍ ഉള്ളതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു. എന്നാല്‍ വീട്ടിലില്ലെന്നാണ് മന്ത്രിയുടെ കുടുംബം പറയുന്നത് . അയല്‍വാസികള്‍ക്കും ഇതേക്കുറിച്ച് അറിയില്ല.

വീടിനു മുമ്പില്‍ ജലീലിന്റെ ഔദ്യോഗിക വാഹനം കാണാനുമില്ല. വീടിന്റെ ജനവാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഗുരുതരമായ ഒരു കേസിലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടുമ്പോഴും ഒരു മന്ത്രി എവിടെയെന്നതില്‍ വ്യക്തതയില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനു ശേഷം ജലീലിന്റേതായി ഒരു ഫെയ്‌സ്ബുക് പോസ്റ്റ് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അതിനു ശേഷം ജലീലിനെ കണ്ടവരില്ല. സംഭവത്തില്‍ മന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനകളും വന്നിട്ടില്ല.

ഇന്നലെ രാവിലെ മുതല്‍ ഉച്ച വരെയാണ് മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തത്. അനധികൃതമായി മതഗ്രന്ഥം കൊണ്ടുവന്നത്, സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷുമായുള്ള ബന്ധം തുടങ്ങിയവ സംബന്ധിച്ച പ്രാഥമിക വിവരങ്ങളാണ് മന്ത്രിയില്‍ നിന്ന് തേടിയത്. അതേ സമയം ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

web desk 1: