വളാഞ്ചേരി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ വീട്ടിനകത്തു തന്നെ. പുറത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം നടക്കുമ്പോള്‍ മന്ത്രി വാതിലും ഗേറ്റുമടച്ച് മന്ത്രി വീട്ടിലിരിക്കുകയായിരുന്നു. കാവുംപുറത്തെ വീട്ടിലേക്ക് ഇന്നലെ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം അരങ്ങേറി.
വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനവും മാറ്റിയിട്ടുണ്ട്. രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയും വിഷയത്തില്‍ മന്ത്രിയോ സിപിഎമ്മോ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ജലീലിന്റെ രാജിക്കു വേണ്ടിയുള്ള മുറവിളികള്‍ ശക്തമാണ്. സംസ്ഥാത്ത് പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരുകയാണ്.