കണ്ണൂര്‍: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു. വിജ്ഞാപന പ്രകാരം യോഗ്യതകള്‍ ഉള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണ് ബന്ധു കെ.ടി അദീബിന് നിയമനം നല്‍കിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറാവാനുള്ള യോഗ്യത തഴയപ്പെട്ട ഉദ്യോഗസ്ഥനുണ്ടായിരുന്നുവെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ അഞ്ചു വര്‍ഷത്തിലേറെ ജോലി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയെയാണ് ഒഴിവാക്കിയത്.
നേരത്തെ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തി പുതുതായി ഇറക്കിയ വിജ്ഞാപനം മന്ത്രിയുടെ ബന്ധുവിന് വേണ്ടിയുള്ളതാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥി അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല.
അപേക്ഷകരില്‍ യോഗ്യതയുള്ള ഏക വ്യക്തിയെ ബ്ന്ധപ്പെട്ടു എന്നാണ് മന്ത്രി വിശദീകരിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിയോട് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് വിവരം.