ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ അതീവ രഹസ്യമായി ഹാജരായത് ഹജ്ജ് കമ്മിറ്റി അംഗം അരൂര്‍ സ്വദേശി അനസിന്റെ സ്വകാര്യ വാഹനത്തിലാണ്. തെക്കന്‍ കേരളത്തില്‍ ജലീലിന്റെ വിശ്വസ്തനായ ഈ വ്യവസായിയുടെ അരൂര്‍ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് മന്ത്രി ആദ്യം എത്തിയത്. അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.
നേരത്തെ, അനസിന് ഹജ്ജ് കമ്മിറ്റിയില്‍ വഴി വിട്ട നിയമനവും ജലീല്‍ ചെയ്തു കൊടുത്തിട്ടുണ്ട് എന്ന ആക്ഷേപമുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റിയിലെ ശിയാ വിഭാഗത്തിനായുള്ള സംവരണ അംഗമായിട്ടാണ് മന്ത്രി ഇടപെട്ട് നിയമിച്ചത്. ശിയാ വിഭാഗവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് മത്സ്യ സംസകരണ കയറ്റുമതി വ്യവസായിയായ അനസ്.
സംവരണ ആനുകൂല്യം ഇഷ്ടക്കാരന് നല്‍കിയ മന്ത്രിയുടെ നടപടിക്കെതിരെ സിപിഎമ്മിനുള്ളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാള്‍ ശിയാ വിഭാഗത്തിന് സംസ്ഥനത്ത് അത്ര സ്വാധീനമില്ലാത്തതിനാല്‍ ഈ നിയമനം പുറത്തു നിന്ന് ആരും ചോദ്യം ചെയ്തിരുന്നില്ല.