X

കുഞ്ഞാലിക്കുട്ടിയുടെ പത്രികയിലെ പിഴവ് കഴമ്പില്ലാത്ത കാര്യം: കെ.ടി ജലീല്‍; സിപിഎമ്മിനെ തള്ളി മന്ത്രിയുടെ വിശദീകരണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുണ്ടെന്ന സിപിഎം-ബിജെപി വാദം കഴമ്പില്ലാത്ത കാര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്ത് പ്രചാരണത്തിനിടെയാണ് മന്ത്രി സ്വന്തം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചത്. പത്രികയിലെ പിഴവ് സിപിഎമ്മിനെ സംബന്ധിച്ച് കഴമ്പുള്ളതാകാം. എന്നാല്‍ തനിക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ പത്രിക അപൂര്‍ണമാണെന്ന മറ്റ് സ്ഥാനാര്‍ത്ഥികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനു പിന്നാലെയാണ് കെ.ടി ജലീലിന്റെ പ്രതികരണം. അതിനിടെ, സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ.ഫൈസലും ബിജെപിയുടെ ശ്രീപ്രകാശും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ക്രമ നമ്പര്‍ പൂരിപ്പിച്ചിട്ടില്ല.

chandrika: