ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. വിഷയത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ് പി ഓഫീസിലേക്ക് കെഎസ്‌യു മാർച്ചും നടത്തുന്നുണ്ട്.വ്യാജ ഡിഗ്രി ചമച്ച കേസില്‍ വഞ്ചനക്ക് ഇരയായ കോളജ് പരാതി നല്‍കിയാലെ കേസെടുക്കാനാകൂ എന്നാണു പൊലീസ് നിലപാട്.എന്നാല്‍ ഇതുവരെ കോളജ് പരാതി നല്‍കിയിട്ടില്ല.വിവാദത്തില്‍ എസ്എഫ്ഐ വാദങ്ങള്‍ പൊളിയുകയാണ്. നിഖില്‍ തോമസ് കലിംഗ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകാലാശാല രജിസ്ട്രാര്‍ അറിയിച്ചു.സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വ്വകാലാശാലയും സ്ഥിരീകരിച്ചിട്ടുണ്ട് .