ഏക സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനം ഉചിതമാഎന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.സിപിഎമ്മിന്റെ കെണിയിൽ അവർ വീണില്ല. ഒരിക്കലും ലീഗ് കോൺഗ്രസിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു.ലീഗിനെ ക്ഷണിച്ചതിൽ സിപിഐഎമ്മിന്റേത് കുറുക്കന്റെ പോളിസിയായിരുന്നുവെന്ന് പറഞ്ഞ കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും എ കെ ബാലന്റെയും പരാമർശങ്ങൾ വിവരക്കേടാണെന്നും പറഞ്ഞു.