X

കേരളത്തിലെ സിപിഎം ബിജെപിയുമായി രഹസ്യ ബന്ധം പുലർത്തുന്നുവെന്ന് കെ.സുധാകരൻ

കേരളത്തിലെ സിപിഐഎം ബി ജെ പി യുമായി രഹസ്യ ബന്ധം പുലർത്തുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു.ഇതിന് തെളിവുണ്ട്. കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് ബി ജെ പി യുടെ ലക്ഷ്യം. അതിനായി കേരളത്തിൽ ബി ജെ പി, സിപിഐഎമ്മിനെ സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സിപിഐഎമ്മിന് മറിച്ചു കൊടുത്തുവെന്നും കെ സുധാകരൻ ആരോപിച്ചു. നീതി പൂർവ്വം പ്രവർത്തിക്കുന്ന ഒരു ജൂഡിഷ്യറി ഉണ്ടായിരുന്നങ്കിൽ പിണറായി ജയിലിലായേനെയെന്ന് അദ്ദേഹം പറഞ്ഞു. സുപ്രിം കോടതിയിൽ പോലും സമ്മർദ്ദം ചെലുത്തി ബി ജെ പി, സി പി ഐഎമ്മിനെ സഹായിക്കുന്നു. ലാവ്ലിൻ കേസിൽ ഇപ്പോഴും വിധി പറയാത്തത് അതുകൊണ്ടാണ്. 33 തവണ ലാവ്ലിൻ കേസ് മാറ്റി വെച്ചു. ഇവിടെ നീതി പൂർവ്വകമായ ജനാധിപത്യവും നീതിപീഠവും ഇല്ല. രാഹുലിന് ഒരു നീതി മറ്റുള്ളവർക്ക് മറ്റൊരു നീതി എന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.

webdesk15: