കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത് പ്രതിപക്ഷത്തെ നിഴലില്‍ നിര്‍ത്താന്‍. തെളിവില്ലാത്ത കേസെന്ന് പൊലീസ് തന്നെ വ്യക്കമാക്കിയിട്ടും സര്‍ക്കാരിന്റെയും രാഷ്ട്രീയനേതാക്കളുടെയും സമ്മര്‍ദമാണ് അറസ്റ്റിന് കാരണം. മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസ് പറഞ്ഞാണ് ചിരവൈരിയായ നേതാവിനെ സി.പി.എം കണ്ണൂര്‍നേതാക്കള്‍ സുധാകരനെ കുടുക്കിയത്. എന്നാല്‍ തെളിവില്ലെന്ന് വ്യക്തമായിട്ടും ഇതി്‌ന പൊലീസ് തയ്യാറായത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിവരം. ഏഴുമണിക്കൂര്‍ ചോദ്യംചെയ്തിട്ടും യാതൊരു തെളിവും ലഭിക്കാതിരിക്കെ അറസ്റ്റ് വേണ്ടെന്നായിരുന്നു പൊലീസ് നിലപാട്. തട്ടിപ്പുകേസില്‍ കെ.പി.സി.പസി അധ്യക്ഷനെ കുടുക്കിയത് നേരത്തെയുള്ള ഗൂഢാലോചനവെച്ചാണ്. പോക്‌സോ കേസില്‍ പോലും സുധാകരനെ കുടുക്കാന്‍ ശ്രമിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിലുണ്ട്. പോക്‌സോ കേസില്‍ മാവുങ്കലിനെ ശിക്ഷിച്ചിട്ടും സുധാകരനെ കുറ്റക്കാരനായി സുധാകരനെ കണ്ടിരുന്നില്ല. മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അന്വേഷണം നടത്തിയതെല്ലാം പിണറായിയുടെ പൊലീസാണ്. അവിടെയെവിടെയും സുധാകരന്റെ പേര് പറയാതിരിക്കെയാണ് പൊടുന്നനെ സുധാകരനെ ഉള്‍പെടുത്തുന്നത്.
ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുകയാണ്. സംസ്ഥാനത്തിന്റെ പലസ്ഥലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയാണ്. കരിദിനം ആചരിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തെ നിഴലില്‍ നിര്‍ത്താനും ജനങ്ങളില്‍ സംശയം ജനിപ്പിക്കാനുമാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശ്രമം. കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയെ എങ്ങനെ അകാരണമായി മോദിസര്‍ക്കാര്‍ കുടുക്കിയോ അതേപോലെ തന്നെ കേരളത്തിലും കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാനാണ് സി.പി.എം നീക്കം. പ്രതിപക്ഷനേതാവിനെതിരെയും കേസുണ്ടാക്കി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍. സര്‍ക്കാരും സി.പി.എമ്മും മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷത്തെയും ഏതുപരിധിവരെയും കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്തുമെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസങ്ങളിലായി കാണുന്നത്. ഇതിനെതിരെ വലിയ ജനരോഷം ഉയര്‍ന്നുവരുമെന്നതിന് തെളിവാണിത്.
വലിയ അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സമയത്താണിതെന്നതാണ് കൗതുകകരം. കെ.ഫോണിലും റോഡ് ക്യാമറയിലും മറ്റും നടന്ന കോടികളുടെ അഴിമതിയാണ് പൊതുജനസമക്ഷം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകകൂടിയാണ് സി.പി.എം ശ്രമം.