കർഷകരുടെ പരാതിയിൽ രാഷ്ട്രീയം ആരോപിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.കുട്ടനാട്ടിലെ നെൽ കർഷകരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അതിൽ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ട് എന്ന് പറയുന്നത് കള്ള പ്രചരണമാണ് നെല്ല് സംഭരണത്തിന്റെ എല്ലാ നടപടിയും പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്രസർക്കാർ പണം നൽകുന്നത്. കണക്കു കൊടുത്തതിന്റെ പണം കേന്ദ്രം നൽകിയിട്ടുണ്ട്.ഇനിയുള്ള നെല്ലിന്റെ കണക്ക് കൊടുത്താൽ അടുത്ത ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രവിജയം ഉണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.