രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്.
വെള്ളയമ്പലം ജംങ്ഷനില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിചാര്‍ജും ജലപീരങ്കിയും ഉപയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. സ്ഥലത്ത് നിന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി തല്ലിചതയ്ക്കുകയായിരുന്നെന്ന് നേതാക്കള്‍ ആരോപിച്ചു.