കോളജ് യൂണിയന്‍ പിടിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകയെ എസ്.എഫ്.ഐക്കാര്‍ തട്ടിക്കൊണ്ടുപോയി വഴിയിലിറക്കിവിട്ടു. എറണാകുളം പൂത്തോട്ട എസ്.എന്‍ ലോ കോളജിലാണ് സംഭവം. കെ.എസ്.യു സ്ഥാനാര്‍ത്ഥിയായ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പ്രവീണയെയാണ് റാഞ്ചിയത്. സുഖമില്ലെന്നും ആശുപത്രിയിലാക്കാമെന്നുമുള്ള വ്യാജേനയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രവീണ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. വിജയനമായ സ്ഥലത്താണ് ഇറക്കിവിട്ടതെന്ന് കെ.എസ്.യു അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കണമെന്നും സേവ്യര്‍ ആവശ്യപ്പെട്ടു.
കോളജ് യൂണിയന്‍ പിടിക്കാന്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ എസ്.എഫ്.ഐക്കാര്‍ തട്ടിക്കൊണ്ടുപോയി

