X

‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; കണ്ണൂരില്‍ കെ.എസ്.യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

കണ്ണൂര്‍: കെ.എസ്.യു നേതാവിന്റെ വീട്ടില്‍ അജ്ഞാതര്‍ റീത്ത് വെച്ചു. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’എന്നെഴുതിയ റീത്താണ് കെ.എസ്.യു അഴീക്കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ പള്ളിക്കുന്നിലെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെടുത്തത്.

റീത്ത് ശനിയാഴ്ച പുലര്‍ച്ചയാണ് വെച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി റൈഷാദിന്റെ വീട് സന്ദര്‍ശിച്ചു. സി.പി.എം ആണ് റീത്ത് വെച്ചതെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍, കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്, ഉമേഷ് കണിയാങ്കണ്ടി, പ്രനില്‍ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്, സി.വി. സുമിത്, സുജേഷ് തുടങ്ങിയവരും പാച്ചേനിയോടൊപ്പം ഉണ്ടായിരുന്നു.

 

chandrika: