ഇന്ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ പ്രതിഷേധവുമായി നാളെ കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിനും പോലീസിനും എതിരെ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.
ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഒരൊറ്റ പരീക്ഷാ കമ്മീഷ്ണറുടെ കീഴിലാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടം ഈ വിദ്യാഭ്യാസവര്‍ഷം തന്നെ നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ അധ്യാപക സംഘടനകളും രംഗത്തു വന്നിരുന്നു.