X

കെ.എസ്.യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു; കോഴിക്കോട് ഡി.സി.പിക്കെതിരെ കേസ്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചെന്ന് ആരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച സംഭവത്തില്‍ കോഴിക്കോട് ഡിസിപിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

രണ്ട് ആഴ്ചക്കുള്ളില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ ഡിസിപി കെ.ഇ ബൈജു നേരിട്ട് ഹാജരാവുകയും വേണം. ഇന്നെലയാണ് നവകേരള സദസ്സിന്റെ ഭാഗമായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടിക്കാട്ടിയെന്ന് ആരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചത്.

webdesk14: