X

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികൾ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും.അഞ്ചാംതീയതിക്ക് മുന്‍പ് മുഴുവന്‍ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാളിയതോടെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്.

എന്നാല്‍ സമരം അംഗീകരിക്കില്ലെന്നും മൂന്നുദിവസത്തെ സര്‍വീസിനെ ബാധിക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നല്‍കിയിട്ടില്ലെന്നും സ്ഥാപനത്തെ നാശത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്‍റെ യൂണിയനാണ് സമരം ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി

 

webdesk15: