കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയോട് മോശമായി പെരുമാറിയതിന് യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മൽ റിഷാൽ ആണ് പിടിയിലായത്.പുലർച്ചെ കോഴിക്കോട് നിന്ന് തൃശ്ശൂർ പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് സംഭവം. അടുത്തിരുന്ന യുവതിയോട് റിഷാൽ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തെ തുടർന്ന് ചങ്ങരംകുളം പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ വയനാട് അമ്പലവയലിലെ ഒരു വീട്ടിൽ നിന്ന് കാപ്പി ചാക്കുകൾ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ എന്ന് പൊലീസ് കണ്ടെത്തി. അന്ന് ഇയാളെ പിടികൂടാനായി പൊലീസ് എത്തിയപ്പോൾ റിഷാൽ പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.പ്രതിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്. ചങ്ങരംകുളം പോലീസ് ജാമ്യം നൽകിയ ശേഷം അമ്പലവയൽ പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങി വയനാട്ടിലേക്ക് കൊണ്ട് പോയി.
കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശം പെരുമാറ്റം; കൊടുവള്ളി സ്വദേശി അറസ്റ്റിൽ
Tags: ksrtcsexualharrasement
Related Post