കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കെഎസ്ആർടിസി ഡപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറിന്റെ വീട്ടിൽ നിന്ന് അറുപതിനായിരം രൂപ കണ്ടെടുത്തു. ഉദയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിൽ ഒളിപ്പിച്ചിരുന്ന പണമാണ് കണ്ടെത്തിയത്.പരാതിക്കാരനായ കാരാറുകാരനിൽ നിന്ന് കൈക്കൂലിലായായി വാങ്ങിയ പണമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന് ഉദയകുമാർ വിജിലൻസിനോട് സമ്മതിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിജിലൻസ് സംഘം, ഇയാളുടെ കുമാരപുരത്തുള്ള വീട്ടിൽ പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറേറ്റടുത്ത ആളിൽ നിന്നാണ് ഉദയകുമാർ കൈക്കൂലി വാങ്ങിയത്. കെഎസ്ആർടിസിയിൽ സിഎംഡിയും യൂണിയനുകളും തമ്മിലെ പോരിനിടെയാണ് അഴിമതികേസിൽ ഒരു ഉന്നതഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.