ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന സമരം തുടരുന്നു. ഭൂരിഭാഗം സർവീസുകളും മുടങ്ങിയ അവസ്ഥയിലാണ്.
എറണാകുളത്തും പാലക്കാടും കോട്ടയത്തും നിലവിൽ ഒറ്റ സർവീസ് പോലും നടത്തിയിട്ടില്ല. ബാക്കി ജില്ലകളിലെ സർവീസും നാമമാത്രമാണ്. സർക്കാർ അവഗണന തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന തൊഴിലാളികളെ വെച്ച് സർവീസ് നടത്താനാണ് കെഎസ്ആർടിസി യുടെ തീരുമാനം. ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാനും ശ്രമം നടത്തുന്നുണ്ട്.