തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുന:സ്ഥാപിച്ചു. ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുന:സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, സര്‍വീസ് പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ബസ്സുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയപാത വഴിയും എം.സി റോഡ് വഴിയുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സിക്കും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.
വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കഴിഞ്ഞ ദിവസംതന്നെ റോഡുകള്‍ ഗതാഗത യോഗ്യമായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കടത്തിവിട്ടത്. സ്ഥിഗതികള്‍ മെച്ചപ്പെട്ടതോടെയാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാനായത്. തീവണ്ടി ഗതാഗതവും പുന:സ്ഥാപിച്ചിട്ടുണ്ട്.