കടുത്ത സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥി കണ്‍സെഷനില്‍ കര്‍ശന നിര്‍ദ്ദേശവുമായി കെഎസ്ആര്‍ടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രയയളവ് നല്‍കേണ്ടെന്നും 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ട എന്നുമാണ് തീരുമാനം. സ്വകാര്യം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗജന്യം ഉണ്ടാകില്ല. എന്നാല്‍ അതേസമയം ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര നടപ്പിലാക്കും.
കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം.