കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന പാല ആസ്ഥാനമായുള്ള സംഘടനയാണ് മോട്ടോര്‍ വാഹനചട്ടം 67(2) പ്രകാരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് അടക്കമുള്ള ലക്ഷ്വറി ബസുകളില്‍ സിറ്റിംഗ്കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ എടുക്കാവൂ എന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.