കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം; ഭർത്താവ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി

രാത്രി കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് ആയ വട്ടപ്പാറ മരുതുമൂട് സ്വദേശിയായ പ്രമോദ് ആണ് പിടിയിലായത്.തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് മേപ്പൂക്കട ഭാഗത്ത് വെച്ച് യുവാവ് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയത്.ശല്യം കൂടിയപ്പോൾ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തുനിന്ന് ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചു ഇറക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

webdesk15:
whatsapp
line