X

കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍താന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍. ശമ്പളവിതരണത്തിന് ധനസഹായം നല്‍കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും ഉത്സവ ബോണസും സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനാവശ്യമായ 103 കോടി രൂപയില്‍ കോര്‍പ്പറേഷന്റെ പക്കലുള്ളതിന്റെ ബാക്കി തുക സെപ്തംബര്‍ ഒന്നിനു മുമ്പ് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Chandrika Web: