X

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: കൂപ്പണ്‍ ഉത്തരവ് കത്തിച്ച് ജീവനക്കാര്‍

തിരുവനന്തപുരം: ഓണത്തിന് കൂപ്പണ്‍ നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം.

ഓണം പ്രമാണിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്, മാവേലി സ്റ്റോര്‍, ഹാന്‍വീവ്, ഹാന്‍ഡക്‌സ്, കേരള ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണാണ് വിതരണം ചെയ്യുമെന്ന് ഉത്തരവിലൂടെ അറിയിച്ചിരുന്നത്.

Chandrika Web: