X

കെ.എസ്.ആർ.ടി.സി പെൻഷൻ: സർക്കാറിന് ഹൈക്കോടതിയുടെ രൂ​ക്ഷവിമർശനം

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷനില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ അതിരൂക്ഷവിമര്‍ശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നതില്‍ സര്‍ക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഒന്നോ രണ്ടോ പേര്‍ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേ എന്ന് കോടതി ചോദിച്ചു. ഒന്നോ രണ്ടോ പേര്‍ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതില്‍ സര്‍ക്കാറിന് വിഷമമുണ്ടെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടാണ് പെന്‍ഷന്‍ വൈകുന്നതിന് കാരണമാകുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ആഗസ്ത് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വൈകരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കണമെന്നും നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമര്‍ശിച്ചു.

webdesk13: