X

ആലുവ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനെ രാത്രിയില്‍ വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ച കെ.എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ്

ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയിൽ ഇറക്കി വിടാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.യാത്രക്കാരൻ ചമ്പകശേരി ഞാറക്കാട്ടിൽ എൻ.എ.അഷ്റഫിന്റെ പരാതിയിൽ ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സെപ്റ്റംബർ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജംഗ്ഷനില്‍ നിന്ന് തൃശൂർ സൂപ്പർഫാസ്റ്റ് ബസിൽ കയറിയ അഷ്റഫ് ആലുവ കെഎസ്ആർടിസി സ്റ്റാൻ‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാൽ, സ്റ്റാൻഡിലേക്ക് ബസ് പോകുന്നതിന് പകരം ദേശീയപാതയിൽ പുളിഞ്ചോട് ജംഗ്ഷനില്‍ ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.ആലുവ സ്റ്റാൻ‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് തറപ്പിച്ച് പറഞ്ഞ അഷ്റഫിനെ ബസ് ട്രിപ് മുടക്കി തിരിച്ചോടി രാത്രി 1.30ന് ആലുവ സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു.

 

webdesk15: