X

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി. വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഇത് കൂടുതല്‍ തിരിച്ചടിയായെന്നും സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. വടക്കഞ്ചേരിയില്‍ അപകടമുണ്ടായതിന് പിന്നാലെയായിരുന്നു ഹൈക്കോടതി നടപടി.

Test User: