X

‘കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

ഗതാഗത വകുപ്പില്‍ നിന്ന് പൂര്‍ണമായി ഒഴിയാന്‍ ബിജു പ്രഭാകര്‍. ഗതാഗത സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്. പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ ബിജു പ്രഭാകറിന് ആദ്യം മുതല്‍ തന്നെ തന്നെയും മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു. ബിജു പ്രഭാകറിന്റെ ആവശ്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

webdesk14: