തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി നട്ടം തിരിയുകയും ശമ്പളം വരെ മുടങ്ങുകയും ചെയ്യുമ്പാള്‍ ബസുകളിലെ ശുചിത്വത്തെക്കുറിച്ച് പഠിക്കാന്‍ എം.ഡി വിദേശയാത്രക്ക്. നഗര ഗതാഗതവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കുന്നതിനും ഇതേക്കുറിച്ച് പഠിക്കുന്നതിനും നെതര്‍ലന്റിലേക്കാണ് എം.ഡി ബിജു പ്രഭാകറിന്റെ യാത്ര.
മെയ് 11 മുതല്‍ 14വരെയാണ് കെ.എസ്.ആര്‍. ടി.സി എം.ഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാം സന്ദര്‍ശിക്കുന്നത്. ദൈനംദിന ചെലവിനായി ദിനേന 100 ഡോളര്‍(7500 രൂപയിലധികം) നല്‍കണമെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.