സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ സി ബസില്‍ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സിയുടെ ‘ജനത സര്‍വീസ്’ കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിച്ചു രാവിലെ ഏഴിന് കൊല്ലം കെ എസ് ആര്‍ ടി സി അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്‌തു. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് . ഓഫീസുകളില്‍ ജീവനക്കാരുടെ സൗകര്യാർത്ഥമാണ് സര്‍വീസുകളുടെ സമയക്രമം. കെ എസ് ആര്‍ ടി സിയുടെ ലോ ഫ്‌ളോർ എസി ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുക. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് നിരക്ക്.
കൊല്ലം കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടര്‍ന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് കൊല്ലത്തും കൊട്ടരക്കരയിലും എത്തിച്ചേരും. തുടര്‍ന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂര്‍ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കല്‍ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും.