X

കെ.എസ്.ആര്‍.ടി.സി. തൊഴിലാളി സഹകരണ സംഘമാക്കാന്‍ ശുപാര്‍ശ

സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസിയെ തൊഴിലാളികളുടെ സഹകരണസംഘമക്കാന്‍ ശുപാര്‍ശ. തൊഴിലാളി സംഘടനകളുമായി സിഎംഡി ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്

വിവിധ സമയങ്ങളിലായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള 9000കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റിയിരുന്നു. ഇത് ജീവനക്കാരുടെ ഷെയറായി മാറ്റി സഹകരണസംഘം അല്ലെങ്കില്‍ കമ്പനി രൂപവല്‍ക്കരിക്കണമെന്ന നിര്‍ദ്ദേശമാണ് മാനേജ്‌മെന്റ് മുന്നോട്ട് വെച്ചത്.

എന്നാല്‍ ഈ നിര്‍ദ്ദേശം അപ്പോള്‍ തന്നെ തള്ളിയതായി സിഐടിയു വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഇത്തരം ഒരു നിര്‍ദ്ദേശം മാനേജ്‌മെന്റ് മുന്നോട്ട് വയ്ക്കില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.

webdesk11: