പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ കെഎസ്ആർടിസിക്ക് 5.33 ലക്ഷം രൂപ നഷ്ടമുണ്ടായതായി പരാതി.സംഭവത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻതിരെ കേസെടുത്തു. ബസ്സിന് നാശനഷ്ടം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ കരുതലോടും കൂടി ഡ്രൈവർ വെള്ളക്കെട്ടിൽ ഇറക്കി എന്ന് എഫ്ഐആറിൽ പറയുന്നു.
യാത്രക്കാരുടെ ജീവൻ അപകടത്തിൽ ആക്കി എന്ന് ആരോപിച്ച് ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തന്റെ സസ്പെൻഷനിൽ കെഎസ്ആർടിസിയെ പരിഹസിച്ചുകൊണ്ട് ഇയാൾ രംഗത്തെത്തിയിരുന്നു.
അതേസമയം ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. നിലവിൽ ഇയാളുടെ വിശദീകരണം തേടിയിരിക്കുകയാണ് ഗതാഗതവകുപ്പ്.
കെഎസ്ആർടിസിക്ക് നഷ്ടം 5.33 ലക്ഷം; ബസ്സ് വെള്ളക്കെട്ടിൽ ഇറക്കിയ ഡ്രൈവർക്കെതിരെ കേസ്
Related Post