ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍. പ്രഥമപരിഗണന പൊതുഗതാഗത സേവനത്തിന് ആണെന്നും വരുമാനമുണ്ടെങ്കില്‍ മാത്രമേ ശമ്പളം കൃത്യമായി നല്‍കാന്‍ ആകൂയെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാനേജ്‌മെന്റ് നിലപാട് അറിയിച്ചത്.
ഒരുപാട് ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും മാനേജ്‌മെന്റ് ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം കൊണ്ടേ ഫലം ഉണ്ടാകു എന്ന് ജീവനക്കാര്‍ നിലപാടെടുത്താല്‍ നഷ്ടത്തിലുള്ള കോര്‍പ്പറേഷന്‍ വന്‍ ദുരന്തത്തിലേക്കാണ്് പോവുക. ജീവനക്കാരുടെ കാര്യക്ഷമത കൂട്ടിയാല്‍ വരുമാനം കൂട്ടാന്‍ സാധിക്കുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിക്കുന്നു.