ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയിലായി. എറണാകുളത്തേക്ക് പോയ ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റില്ലാത്തതിനാല്‍ ചാര്‍ജ് ചെയ്യാനാവാത്തതാണ് ബസ് പെരുവഴിയിലാവാന്‍ കാരണം.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് ബസ് ഓടിച്ചതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇലക്ട്രിക് ബസുകളാണ് തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചത്. രാവിലെയും വൈകീട്ടുമാണ് സര്‍വീസുകള്‍.