X

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവം ; ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു


കെഎസ്ആര്‍ടിസിയിലെ 1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇവരെ പിരിച്ചു വിടാന്‍ നല്‍കിയ സമയപരിധി ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു.
നിലവിലുള്ള 2445 ഒഴിവുകളില് റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ഇവര്‍ക്ക് ഉടന് അഡൈ്വസ് മെമ്മോ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ആദ്യം ഏപ്രില്‍ 30 വരെയാണ് സമയം നല്‍കിയത്. ഇത് പിന്നീട് മെയ് 15 വരെ നീട്ടി. ഈ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. താല്‍ക്കാലിക നിയമനം നടത്താമെന്നും നൂറ്റിയെണ്‍പത് ദിവസത്തിലധികം തുടരാന്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പിഎസ് സ്സി പട്ടികയില്‍ ഉള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് 5 ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി താല്‍ക്കാലിക െ്രെഡവര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.

Test User: