കോഴിക്കോട്ട് യാത്രക്കാരിയായ അധ്യാപിക ബസില്‍ ഉപദ്രവിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. വി കെ ജാഫറിനെയാണ് സ്പെന്‍ഡ് ചെയ്തത്. യുവതിയെ അപമാനിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ബസില്‍ വരുമ്പോഴാണ് അധ്യാപികയെ സഹയാത്രികന് ഉപദ്രവിച്ചത്. പരാതി ഉന്നയിച്ചിട്ടും കണ്ടക്ടര്‍ ഇടപെട്ടിരുന്നില്ലെന്ന് അധ്യാപിക പറഞ്ഞതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടന്നത്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി .