തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദ്ദനം. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസിലാണ് സംഭവം. ആര്‍ എസ് രതീഷിനെ(31)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്.
സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കണ്ടക്ടര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബാലരാമപുരത്തിന് സമീപത്തു വെച്ചാണ് കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് യാത്രക്കാരന്‍ വിവരം സുഹൃത്തുക്കളുമായി പങ്കുവെക്കുകയും വെടിവെച്ചാന്‍ കോവിലിന് സമീപത്തു വെച്ച് ബസില്‍ അതിക്രമിച്ച് കയറിയ ഇവര്‍ സംഘം ചേര്‍ന്ന് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്ത്രീകളുടെ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം
Related Post