X

കെ.എസ്.ആര്‍.ടി.സി: മുഖ്യമന്ത്രി ഇടപെടുന്നു; തച്ചങ്കരിക്ക് മൂക്കുകയര്‍ വീണേക്കും

 

കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ അടുത്തമാസം രണ്ടാംതീയതി അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സര്‍ക്കാരിനെതിരെ തൊഴിലാളിയൂണിയനുകളുടെ സംയുക്ത നീക്കം ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടപെടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഭരണപക്ഷ യൂണിയനുകളുടെ മുഖം രക്ഷിക്കാന്‍ എം.ഡിയുടെപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ചില നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
ഉദ്യോഗസ്ഥ ഭരണം നടക്കുന്ന കോര്‍പ്പറേഷനില്‍ വകുപ്പുമന്ത്രി വെറും നോക്കുകുത്തിയാണെന്ന ആക്ഷേപമാണ് ഭരണപക്ഷ യൂണിയനുകള്‍ക്കുപോലും ഉള്ളത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വകപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചെങ്കിലും തീരുമാനം ആയിരുന്നില്ല. എം.ഡിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചെങ്കിലും നടന്നില്ല.
ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ കോര്‍പ്പറേഷന്‍ മാത്രമല്ല സി.ഐ.ടി.യു യൂണിയനും ഇല്ലാതാകുമെന്ന് നേതാക്കള്‍ സി.പി.എം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങള്‍ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചു. മുഖ്യന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെയായിരുന്നു വിമര്‍ശനം അധികവും. ഈ നിലയില്‍ മുന്നോട്ടുപായാല്‍ യൂണിയനുകൊണ്ട് നടക്കാനാകില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്ആനത്തലവട്ടംആനന്ദന്‍തന്നെസി.പി.എംനേതൃത്വത്തെഅറിയിച്ചെന്നാ
ണ് വിവരം.

chandrika: