ഇടുക്കി അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും അത് വഴിയെത്തിയ യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.