ഇടുക്കി അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വൈകീട്ട് മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അടിമാലി ഇരുമ്പ് പാലത്തിന് സമീപത്തുവെച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ദേവിയാര്‍ പുഴയുടെ ഭാഗത്തേക്കാണ് ബസ് പതിച്ചത്. ഡ്രൈവര്‍ക്കും മുന്‍വശത്ത് ഇരുന്ന യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അതേസമയം നിസാര പരിക്കേറ്റവരെ ഇരുമ്പ് പാലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.