കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി രഘുനാഥന്, ബസ് യാത്രക്കാരനായ ചേര്‍ത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശ്ശേരി സ്വദേശി ശ്യാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ലോറിയുടെ പിന്നില്‍ വന്നിടിക്കുന്നത്.