തിരുപ്പൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 30 പേര്‍ ബസില്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസാണ് പുലര്‍ച്ചയോടെ തിരുപ്പൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.