X

ട്രെയിന്‍ , കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

മഴകുറഞ്ഞതോടെ പാലക്കാട്, ഷൊര്‍ണ്ണൂര്‍ റെയില്‍ പാത തുറന്നു. രാവിലെ 11 മണി മുതലാണ് റെയില്‍ പാത തുറന്നുകൊടുത്തത്. എറണാകുളം- ബെംഗളുരു, ന്യൂഡല്‍ഹികേരള, തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസുകളാണ് ഈ പാതയിലൂടെ സര്‍വ്വീസ് നടത്തുന്നത്.

നേരത്തെ റദ്ദാക്കിയ എറണാകുളം-ബാനസ്വാഡി ട്രെയിന്‍ 4.50ന് പുറപ്പെട്ടു. ചെന്നൈ മെയില്‍, ഷാലിമാര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-ബെംഗളുരു എക്‌സ്പ്രസും സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാത മൂന്നാം ദിവസവും അടഞ്ഞുതന്നെ. ഈ പാതയില്‍ ഞായറാഴ്ച 26 ദീര്‍ഘദൂര പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസാണ് റദ്ദാക്കിയത്. കല്ലായി, ഫറൂഖ് പാലങ്ങള്‍ അപകടത്തിലാമെന്നാണ് അധികൃതര്‍ പറയുന്നത്.

തിരുവനന്തപുരത്തുനിന്നുള്ള മലബാര്‍, മാവേലി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള 12 ദീര്‍ഘദൂര പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയവയില്‍പ്പെടുന്നു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൃര്‍ പാതകളില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188293595, 9188292595 എന്നീ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

കെഎസ്ആര്‍ടിസി സര്‍വ്വീസ്

കോഴിക്കോട്- പാലക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ഓടുന്നുണ്ട്. താമരശേരി ചുരം വഴിയുള്ള ബത്തേരി-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗതം പുഃനസ്ഥാപിച്ചു. അതേസമയം, മലപ്പുറത്തെ റോഡുകള്‍ മിക്കതും ഗതാഗത യോഗ്യമല്ല. കുമരകം റൂട്ടില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കോട്ടയത്തുനിന്നുള്ള ആലപ്പുഴ, ചേര്‍ത്തല സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.

Test User: