തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഇതുവരെ ആറ് രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സിയിലെ മിനിമം ചാര്‍ജ്ജ്. മന്ത്രിസഭാ യോഗത്തിലാണ് നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് നിരക്ക് വര്‍ധന ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 27 ലക്ഷം രൂപയും പ്രതിമാസം ആറു കോടി രൂപയും വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാക്കി
Tags: ksrtc