X
    Categories: indiaNews

‘പുഷ്പ 2വിലെ ഷെഖാവത്ത് പ്രയോഗം ക്ഷത്രിയര്‍ അസ്വസ്ഥരാണ്, പിന്‍വലിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും’: കര്‍ണി സേന

പുഷ്പ 2വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത്. ദേശീയ മാധ്യമമായ ANI യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെഖാവത്ത് എന്ന വാക്ക് ചിത്രത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചതില്‍ രജപുത്ര വിഭാഗക്കാര്‍ അസ്വസ്ഥരാണ്. അഭിപ്രായ സ്വാതന്ത്രമെന്ന് പറഞ്ഞ് ക്ഷത്രിയ വിഭാഗത്തെ സിനിമാ മേഖല അപമാനിക്കുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലുമെന്നും ക്ഷത്രിയ കര്‍ണി സേന ഭീഷണി മുഴക്കി.

ഫഹദ് ഫാസിലാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷെഖാവത്ത് എന്നത് ചിത്രത്തില്‍ വില്ലന്റെ കുടുംബപേരായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷത്രിയ കര്‍ണി സേന രംഗത്തെത്തിയിരിക്കുന്നത്.

ഇത് ക്ഷത്രിയ വിഭാഗത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ചിത്രത്തില്‍ നിന്നും വാക്ക് നീക്കം ചെയ്യണമെന്നും ക്ഷത്രിയ വിഭാഗം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഷെഖാവത്ത് സമുദായക്കാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും രാജ്പുത് ഷെഖാവത്ത് പറഞ്ഞു.

webdesk18: